About KSTA
കേരളാ സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ [K S T A ] 104/83 എന്ന പ്രസ്ഥാനം ആലപ്പുഴയിൽ ആരംഭം കുറിച്ചിട്ട് 32 വർഷം പിന്നിടുന്നു.
അസംഘടിതരായി കിടക്കുന്ന തയ്യൽ തൊഴിലാളികളെ ആലപ്പുഴയിൽ സംഘടിപ്പിക്കുന്നതിനായി അന്ന് സംസ്ഥാന സെക്രെട്ടറി ആയിരുന്ന എബ്രഹാം തൈത്തോട്ടം ആലപ്പുഴയിൽ വന്ന് കുട്ടപ്പൻ പുതുവീട്, എ.പി മോഹനൻ എന്നിവരെ കാണുകയും തയ്യൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു ചുമതലപ്പെടുത്തുകയും ചെയ്‌തു. അവരുടെ നേതൃത്വത്തിൽ ആലപ്പുഴ പട്ടണത്തിലെ തയ്യൽ കടകൾ കയറി സംഘടനരൂപീകരിക്കേണ്ട ആവശ്യകതവിശദീകരിക്കുകയും ഒരു യോഗം വിളിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ആലപ്പുഴ ടൂറിസ്റ്റ് ഹോമിൽ ആദ്യത്തെ ആലോചനയോഗം ശ്രീ. പി. ഡി. പീതാംബരൻറെ അധ്യക്ഷതയിൽ കൂടി. കുട്ടപ്പൻ പുതുവീടിനെ ചെയർമാനായും എ.പി.മോഹനനെ കൺവീനറായും തിരഞ്ഞെടുതോകൊണ്ട് ഒരു താൽക്കാലിക കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആ യോഗത്തിൽ കുട്ടപ്പൻ പുതുവീട്, എ.പി. മോഹനൻ, പി.ഡി. പീതാംബരൻ, അപ്സര കുഞ്ഞച്ചൻ, ടിപ്ടോപ് രാജു, പൊന്നൻ, കെ.ഡി സത്യരാജ്, മർഫി രാജപ്പൻ,കുഞ്ഞപ്പൻ,ജോസി, സുപ്രിയ പാപ്പച്ചൻ തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ടൗണിലും അമ്പലപ്പുഴ താലൂക്കിലെ എല്ലാ പഞ്ചായത്തിലും കയറിയിറങ്ങി അവിടെയൊക്കെ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
അതിനുശേഷം അമ്പലപ്പുഴ താലൂക് കമ്മിറ്റി രൂപീകരിക്കുന്നതിനുവേണ്ടി ആലപ്പുഴ ഗേൾസ് ഹൈസ്കൂളിൽ കൂടിയ യോഗത്തിൽ കുട്ടപ്പൻ പുതുവീട് പ്രെസിഡണ്ടും, എ.പി. മോഹനൻ സെക്രട്ടറിയുമായി അമ്പലപ്പുഴ താലൂക് കമ്മിറ്റി രൂപീകരിച്ചു. ഈ യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പാളയം സദാശിവൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.ഭാസ്കരൻ, സെക്രട്ടറി എബ്രഹാം തൈത്തോട്ടം എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് കുട്ടപ്പൻ പുതുവീടിനെയും എ.പി. മോഹനെയും സംസ്ഥാന പ്രസിഡൻറ് നോമിനേറ്റ് ചെയ്തു. അതിനുശേഷം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയും ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.കുട്ടപ്പൻ പുതുവീട് പ്രസിഡണ്ടും, പി.രാമചന്ദ്രൻ സെക്രട്ടറിയുമായി ജില്ലാ കമ്മിറ്റി രൂപംകൊണ്ടു.
ചേർത്തല താലൂക്കിൽ ശശിധരൻന്റെയും, കുട്ടനാട് താലൂക്കിൽ കെ.ടി സ്കറിയ, ജി.ഉത്തമൻ എന്നിവരുടെയും മാവേലിക്കര താലൂക്കിൽ ജി.രാമചന്ദ്രൻ, സി. അമ്മിണി എന്നിവരുടെയും കാർത്തികപ്പള്ളി താലൂക്കിൽ രാഘവൻപിള്ള, എൻ. ശിവൻ പിള്ള, എൻ. സുരേന്ദ്രൻ എന്നിവരുടെയും ചെങ്ങന്നൂർ താലൂക്കിൽ കമലമ്മ, ചാക്കോ, പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് കമ്മിറ്റികൾ രൂപംകൊണ്ടു.
തുടർന്നുള്ള വർഷങ്ങളിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ശശിധരൻ ചേർത്തല, എൻ. ശിവൻ പിള്ള, പി.എ. മോഹനൻ, കെ.എം. വർഗീസ്, പുഷ്പവല്ലി, ജി. ഉത്തമൻ എന്നിവർ സെക്രട്ടറിമാരായും പ്രവർത്തിച്ചു. ഈ കാലയളവിൽ ഡി. രാമചന്ദ്രൻ ആയിരുന്നു ട്രഷറർ. അതിനുശേഷം എ.പി. മോഹനൻ പ്രസിഡണ്ടും കെ.എം. വർഗീസ് സെക്രട്ടറിയുമായിരുന്ന കാലയളവിൽ ജില്ലാ കമ്മിറ്റി ഓഫീസിന് സ്ഥലവും കെട്ടിടവും വാങ്ങുകയും 12.10.2005 -ൽ ഡോ. കെ.എസ്. മനോജ് ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.
ഇപ്പോൾ ഡി. രാമചന്ദ്രൻ പ്രസിഡന്റും, വൈസ് പ്രെസിഡന്റുമാരായി ജി. ഉത്തമൻ, പി.കെ. പുരുഷോത്തമൻ എന്നിവരും കെ.എം. ജോസഫ് ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരായി ഗോപിനാഥൻ നായർ, കെ. സുരേന്ദ്രൻ, രാധിക സജീവൻ എന്നിവരും മധുസൂദനൻ ട്രഷറായും പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന സെക്രട്ടറിയായി സി. അമ്മിണിയും സംസ്ഥാന ട്രഷററായി എ.പി. മോഹനനും പ്രവർത്തിക്കുന്നു. ഡി. രാമചന്ദ്രൻ, കെ.എം. ജോസഫ്, മധുസൂദനൻ, ജി.ഉത്തമൻ, കെ.എം. വർഗീസ് എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും പ്രവർത്തിച്ചുവരുന്നു.
മരണംമൂലം നമ്മളിൽനിന്നും വേർപിരിഞ്ഞുപോയ എബ്രഹാം തൈത്തോട്ടം, കുട്ടപ്പൻ പുതുവീട്, മർഫി രാജപ്പൻ, ശശിധരൻ ചേർത്തല എന്നിവരെ ഈ അവസരത്തിൽ സ്മരിക്കുന്നു.

